[ILUG-Cochin.org] Mathrubhumi Weekly Carries Intro for സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം by Dr. TT Sreekumar

sanalkumar mr sanalmadatheth at gmail.com
Sat Jan 3 09:30:55 IST 2009


.................................................................................................................................................................................
.................................................................................................................................................................................
പ്രിയരേ...........മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ നിന്നുള്ള ചില
പ്രസക്തഭാഗങ്ങള്‍ ...........
    "സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരര്‍ത്ഥത്തില്‍ സാമൂഹികമായ
ഉത്പാദനശക്തികളുടെ
വളര്‍ച്ച തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്.
അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രശ്നങ്ങളെ , സാങ്കേതികവിദ്യയുടെ
വികാസം ,
എപ്പോഴും സജീവമാക്കിയിട്ടേയുള്ളൂ..........
നിലനില്ക്കുന്ന ഉത്പാദന ബന്ധങ്ങള്‍ക്ക് , ശക്തി പകരുന്ന ചലനങ്ങളേ ,
സാധാരണയായി കാണാറുള്ളൂ . അതുകൊണ്ടു തന്നെ , സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ,
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്നതില്‍ നിരവധി
പരിമിതികളുണ്ട് ,
അവ്യക്തതകളുണ്ട്.  ഇത്തരം പരിമിതികളോടും അവ്യക്തതകളോടും
സംവദിക്കാന്‍ തയ്യാറുള്ള ഒരു ശാസ്ത്ര സാങ്കേതിക പ്രസ്ഥാനം
ഉണ്ടാവുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്.
അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രസ്ഥാനവും അതിന്റെ ദാര്‍ശനിക നൈതിക
വികാസവും
ചരിത്രത്തില്‍ കുറിക്കുന്നത് പൂര്‍വ മാതൃകകളില്ലാത്ത ഒരു സാമൂഹിക രാഷ്ട്രീയ
മുന്നേറ്റമാണ് ."
"ഒരു ഭാഷ എന്നനിലയില്‍ മലയാളം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്
ഒട്ടേറെ വേവലാതികളുണ്ടായിട്ടുണ്ട്.
1980- കളുടെ ഒടുവില്‍ ഭാഷാപ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളും ചര്‍ച്ചകളും
ചലനാത്മകമായ ഒരു സംവാദ പരിസരം സാമൂഹിക സാസ്കാരിക തലങ്ങളില്‍
സൃഷ്ടിച്ചത് മറക്കാന്‍ കാലമായിട്ടില്ല.സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും
വിക്കിമലയാളം പദ്ധതികളുമടക്കം സ്വതന്ത്രസോഫ്റ്റ്​വെയര്‍ ആക്റ്റിവിസ്റ്റുകളുടെ
മുന്‍കൈയ്യില്‍
നടക്കുന്ന നിരവധി പദ്ധതികള്‍ ആ പഴയ പരിശ്രമങ്ങളെ കൂടുതല്‍ ഉയര്‍ന്ന
തലങ്ങളിലെത്തിച്ചിരിക്കുകയാണ് "

....................................................................................................................................................................................................
വേദി ഉചിതമാണോ എന്നറിയില്ല.................................എങ്കിലും........
മാതൃഭൂമിയില്‍ വന്ന ലേഖനം തീര്‍ച്ചയായും
വായിക്കപ്പെടേണ്ടതാണ്........................
ആധുനിക കാലഘട്ടത്തില്‍ മലയാളഭാഷ നിലനില്പിനു തന്നെ ഭീഷണി
നേരിടുകയാണ്...... സ്വതന്ത്രസോഫ്റ്റ്​വെയര്‍
പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക.............നിലവില്‍
ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ് ? ഇക്കാര്യത്തില്‍
കൂടുതല്‍ സാദ്ധ്യതകളെന്തെല്ലാം ? നമ്മുടെ നാടിന്റെ സംസ്കാരികത്തനിമ
നിലനില്ക്കേണ്ടതിന്റെ പ്രശ്നം കൂടിയാണിത്. ഈ വിഷയത്തില്‍ കൂടുതല്‍
ചര്‍ച്ചകളുണ്ടാവുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു
....................................................................................................................................................................................................

2008/12/30 Anivar Aravind <anivar.aravind at gmail.com>

> സുഹൃത്തുക്കളേ
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉടന്‍ (പ്രിന്റുചെയ്ത്)
> പുറത്തിറക്കുന്ന സ്വാതന്ത്ര്യം,
> സോഫ്റ്റ്‌വെയര്‍, സമൂഹം എന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ
> പരിഭാഷയ്ക്ക് (WWW-ML Project) ഡോ ടി.ടി ശ്രീകുമാര്‍ എഴുതിയ അവതാരിക
> ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
> മാതൃഭൂമി ആദ്യമായി ലൈസന്‍സും ഉള്‍പ്പെടുത്തി
> പ്രസിദ്ധീകരിക്കുന്ന  ക്രിയേറ്റീവ് കോമണ്‍സ് (CC-Attribution)
> ലൈസന്‍സിലുള്ള ലേഖനം ഇതാണെന്നു തോന്നുന്നു.
>
> അനിവര്‍ അരവിന്ദ്
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
>
> --
> Any responsible politician should be encouraging a home grown Free
> Software industry because it creates the basis for future jobs.
> Learning Windows is like learning to eat every meal at McDonalds
> _______________________________________________
> Mailinglist mailing list
> Mailinglist at ilug-cochin.org
> http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
>



-- 
mrnair
-------------- next part --------------
An HTML attachment was scrubbed...
URL: <http://ilug-cochin.org/pipermail/mailinglist_ilug-cochin.org/attachments/20090103/3624e239/attachment-0001.html>


More information about the Mailinglist mailing list